ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മനാമ: ബഹ്‌റൈനില്‍ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്ന കണ്ണൂര്‍ സ്വദേശി തലശേരി ഓര്‍ക്കാട്ടേരി വീട്ടില്‍ മനോജ് കുമാര്‍(45)ഹൃദയാഘാതം മൂലം മരിച്ചു. ഗുദൈബിയ ഹാംഗിങ് സിഗ്നലിനടുത്തുള്ള താമസ സ്ഥലത്തുവെച്ചാണ് മരിച്ചത്. മുന്‍പ് അല്‍ റാഷിദില്‍ ജോലി ചെയ്തിരുന്ന മനോജ് ബോണ ഫൈദ് മാനേജുമെന്റി കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ബഹ്‌റൈനില്‍ കുടുംബസമേതമാണ് താമസിച്ചിരുന്നത്. ഭാര്യ: ലിംനാ മനോജ്. മകന്‍ അശ്വിന്‍ കൃഷ്ണന്‍(പ്ലസ് വണ്‍, ഇന്ത്യന്‍ സ്‌കൂള്‍)