ബഹ്‌റൈനില്‍ നിര്യാതനായി

മനാമ: കുറ്റ്യാടി ഊരകത്ത് വാപ്പറ്റ മീത്തല്‍ ഇബ്രാഹിമിന്റെ മകന്‍ വി എം ഇസ്മായില്‍(40) ബഹ്‌റൈനില്‍ നിര്യാതനായി. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 12 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തുവരികയാണ്.
ഭാര്യ: ആഷിഫ. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.