ബഹ്‌റൈനില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മനാമ: മലയാളിയുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പിള്ളി കോഴിക്കാട് കൊച്ചുവീട്ടില്‍ ചിന്തു മോഹന്‍ദാസിനെ(30)യാണ് മരിച്ചനിയില്‍ കണ്ടെത്തിയത്.

സല്‍മാബാദിലെ താമസസ്ഥലത്ത് വ്യാഴാഴ്ച രാത്രിയിലാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇയാള്‍ മലയാളിയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞമാസം അഞ്ചാം തിയ്യതി ബഹ്‌റൈനിലെത്തിയ ചിന്തുവിന് ജോലി ശരിയായിരുന്നില്ല. നേരത്തെ ഖത്തറില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: വിജയലക്ഷമി. രണ്ടു കുട്ടികളുണ്ട്.നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

Related Articles