ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി സത്യകുമാര്‍(45)നിര്യാതനായി. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ആദല്‍ ആന്റ് സാദിഖ് ട്രേഡിംഗ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: വിദ്യാധരന്‍. ഭാര്യ: വിനീത(ബഹ്‌റൈന്‍ മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍). മകന്‍ ഇഷാല്‍.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.