ബഹ്‌റൈനില്‍ മലയാളി യുവാവ് നിര്യാതനായി

മനാമ:ബഹ്‌റൈനില്‍ മലയാളി യുവാവ് നിര്യാതനായി. റോവര്‍ ഗേറ്റ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന തൃശൂര്‍ പെരിഞ്ഞാണം സ്വദേശി നിതീഷ്(30) ആണ് മരിച്ചത്.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.