താഴ്ന്ന വരുമാനക്കാര്‍ക്ക് ആശ്വസിക്കാം: ബഹ്‌റൈനില്‍ ഗവണ്‍മെന്റ് സബ്‌സിഡികളുടെ അവലോകന യോഗം ചേരുന്നു

മനാമ: രാജ്യത്ത് സര്‍ക്കാര്‍ സബ്‌സിഡികളുടെ പുനര്‍നിര്‍മ്മാണം അവലോകനം ചെയ്യുന്നതിനായി വരും ദിവസങ്ങളില്‍ എക്‌സിക്യുട്ടീവ്, നിയമസഭ തുടങ്ങിയവയാണ് യോഗം ചേരുന്നത്.

താഴ്ന്ന വരുമാനക്കാര്‍ക്കും ഇടത്തര വരുമാനക്കാര്‍ക്കും ഇത് ഏറെ പ്രയോജനകരമാവുമെന്ന് കൗണ്‍സില്‍ ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കര്‍ അഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ മുള്ള വ്യക്തമാക്കി.