ബഹ്‌റൈനില്‍ മദ്യം കടത്തിയ സംഘം പിടിയില്‍

മനാമ: മദ്യം കടത്തിയ സംഘത്തെ ബഹ്‌ററൈന്‍ പോലീസ് പിടികൂടി. 21 പേര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് ആസൂത്രിതമായി പോലീസ് വലയിലാക്കിയത്. പ്രതികളില്‍ നിന്നും 36,000 ബഹ്‌റൈന്‍ ദിനാറും 200,000 ദിനാര്‍ വില വരുന്ന മദ്യം ഇവര്‍ സഞ്ചരിച്ചിരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.