ബഹ്‌റൈനില്‍ മദ്യത്തിന് വില കുറഞ്ഞു

മനാമ: രാജ്യത്ത് മദ്യത്തിന്റെ വില കുറഞ്ഞു. പ്രീമിയര്‍, ലോക്കല്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും ലിറ്ററിന് 2 ദിനാര്‍ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇന്നു മുതല്‍ ബഹ്‌റൈനിലെ പ്രധാനപ്പെട്ട എല്ലാ ബീവറേജ് ശാഖകളിലും പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന വിലയിലേക്കാണ് ഇപ്പോള്‍ മദ്യത്തിന്റെ വില തിരിച്ചുപോയിരിക്കുന്നത്. എന്നിരുന്നാലും സമീപകാലത്ത് രാജ്യത്ത് വാറ്റ് നടപ്പിലാക്കുന്നതോടെ മദ്യത്തിന് വില വര്‍ദ്ധിക്കും. അതെസമയം ബഹ്‌റൈനിലെ ബാറുകളില്‍ മദ്യവിലയില്‍ മാറ്റമുണ്ടാകുമോ എന്നുള്ള കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മദ്യത്തിന് വില കുറഞ്ഞതോടെ ഉയര്‍ന്ന വിലയ്ക്ക് മദ്യം വാങ്ങി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയിരുന്ന പലരും വെട്ടിലായിരിക്കുകയാണ്.