വര്‍ദ്ധിച്ച ജീവതച്ചിലവ്; ബഹ്‌റൈില്‍ നിന്നും പ്രവാസികള്‍ കുടുംബത്തെ നാട്ടിലേക്ക് അയച്ചുതുടങ്ങി

മനാമ: ജീവിതച്ചിലവ് വര്‍ദ്ധിച്ചതോടെ പല പ്രവാസികളും കുടുംബത്തെ നാട്ടേലേക്ക് അയച്ചുതുടങ്ങി. വൈദ്യുതി, വെള്ളം,താമസവാടക തുടങ്ങിയവയുടെയെല്ലാം ചിലവ് വര്‍ദ്ധിച്ചതോടെ കുടുംബത്തെ കൂടെ നിര്‍ത്താന്‍ സാധാരണക്കാരായ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ പൊതുവെ ജീവിതച്ചിലവ് കുറഞ്ഞ .രാജ്യം എന്ന് അറിയപ്പെട്ടിരുന്ന രാജ്യമാണ് ബഹ്‌റൈന്‍. ഇതുകൊണ്ടുന്നെ കുറഞ്ഞ വരുമാനക്കാരായ നിരവധി പ്രവാസികളാണ് കുടംബത്തെയും കൂടെ നിര്‍ത്തിയിരുന്നത്. പല കമ്പനികളിലെയും സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും, ഡ്രൈവര്‍ ജോലി ചെയ്യുന്നവരുമടക്കമുള്ളവര്‍ കുടുംബത്തെ കൂടെ തമാസിപ്പിച്ചിരുന്നു. എന്നാല്‍ ലീഗല്‍ ഫീസുകളില്‍ മാറ്റം വന്നതും, താമസചിലവ് വര്‍ദ്ധിച്ചതും പലരെയും കുടംബത്തെ നാട്ടിലേക്ക് അയക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. ഇതിനുപുറമെ വര്‍ദ്ധിച്ച ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് മുന്‍പ് ജോലിക്ക് പോകാന്‍ ട്രാന്‍സ്‌പോര്‍ട്ട് സൗകര്യം നല്‍കിയിരുന്ന പല കമ്പനികളും അത് നിര്‍ത്തിയിരിക്കുകയാണ്. കമ്പനി വണ്ടികള്‍ നേരത്തെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചവര്‍ക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.

ജീവിത ചിലവ് വര്‍ദ്ധിക്കുമ്പോഴും ശമ്പളത്തിലോ മറ്റ് അലവന്‍സുകളിലോ യാതൊരു വര്‍ദ്ധനവും ഉണ്ടാവുന്നില്ല എന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പുതിയ താമസ സ്ഥലങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും വാടക നിരക്കില്‍ വലിയ കുറവൊന്നും ഇല്ല. പല കെട്ടിടങ്ങളും ഈ അവസ്ഥയില്‍ കാലിയായിതന്നെ കിടക്കുകയാണ്. വരും ദിവസങ്ങളില്‍ വാടകയില്‍ ചെറിയ കുറവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.