ബഹ്‌റൈനില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച രണ്ട് പ്രവാസി യുവാക്കള്‍ക്ക് 5 വര്‍ഷം തടവ്

മനാമ: യുവതിയെ രണ്ട് മാസം മുറിക്കുള്ളില്‍ പൂട്ടിയിട്ട് ലൈംഗീകമായി പീഡിപ്പിച്ച രണ്ട് യുവാക്കള്‍ക്ക് തടവ് ശിക്ഷ. 29 ഉം 40 ഉം വയസ്സുള്ള രണ്ട് ബംഗ്ലാദേശുകാരായ യുവാക്കളെയാണ് കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

നേരത്തെ പരിചയപ്പെട്ട ഇന്റോനേഷ്യക്കാരിയായ യുവതിയെ മികച്ച ജോലി നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ വിളിച്ചവരുത്തുകയായിരുന്നു. ഇവര്‍ പറഞ്ഞ സ്ഥലത്തെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് എതിര്‍ത്തതോടെ യുവതിയെ മുറിയില്‍ പൂട്ടിയിട്ട് രണ്ട് മാസത്തോളം ഇവര്‍ പീഡിപ്പിച്ച് വരികയായിരുന്നു. ഇവിടെ നിന്നും യുവതി ഫോണിലൂടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.