Section

malabari-logo-mobile

തൊഴിലുടമ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു;ബഹ്‌റൈനില്‍ ദുരിതത്തിലായി പ്രവാസി യുവതി

HIGHLIGHTS : മനാമ: തൊഴിലുടമ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതിനെ തുടര്‍ന്ന് പ്രവാസി യുവതി ദുരിത്തതിലായി. ഇതെ തുടര്‍ന്ന് യുവതി അധികൃതര്‍ക്ക് പരാതി നല്‍കി. ക്ലീനിംഗ് ...

മനാമ: തൊഴിലുടമ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതിനെ തുടര്‍ന്ന് പ്രവാസി യുവതി ദുരിത്തതിലായി. ഇതെ തുടര്‍ന്ന് യുവതി അധികൃതര്‍ക്ക് പരാതി നല്‍കി. ക്ലീനിംഗ് കരാര്‍ കമ്പനി ജീവനക്കാരിയായ ജെനി അഗബുലിഗ് എന്ന ഫിലിപ്പീന്‍ സ്വദേശിയാണ് പരാതി നല്‍കിയത്. തന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതില്‍ യുവതി നല്‍കിയ കേസ് ഇപ്പോള്‍ കോടതിയിലാണെങ്കിലും വിധി എന്തായിരിക്കുമെന്ന ആശങ്കയിലാണ്. ജോലി നല്‍കാന്‍ മറ്റൊരു സ്‌പോണ്‍സര്‍ തയ്യാറാണെങ്കിലും പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ ഒന്നിനും കഴിയാത്ത അവസ്ഥയാണെന്ന് ജെനി പറഞ്ഞു.

പലപ്പോഴും സ്‌പോണ്‍സറും ഡ്രൈവറും അപാര്‍ട്‌മെന്റിന് സമീപത്തെത്തി ശല്യപ്പെടുത്തുന്നതായും ഇവര്‍ പറഞ്ഞു. സുരക്ഷയ്ക്കായി അപ്പാര്‍ട്ടുമെന്റില്‍ നിന്നും മാറി ഇപ്പോള്‍ സുഹൃത്തിന്റെ കൂടെയാണ് താമസമെന്നും അവര്‍ പറഞ്ഞു. മാര്‍ച്ച് 9 നാണ് സ്‌പോണ്‍സര്‍ തന്നെ വിളിച്ചുവരുത്തി നോട്ടീസില്ലാതെ കമ്പനിവിട്ടുപോകാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് മെയ് 2ന് വിസയും റദ്ദാക്കി. അയാള്‍ ആവശ്യപ്പെട്ടെ തുക നല്‍കുന്നതുവരെ പാസ്‌പോര്‍ട്ട് തിരിച്ചുതരില്ലെന്നാണ് പറഞ്ഞിരിക്കുന്നതെന്നും യുവതി പറഞ്ഞു.

sameeksha-malabarinews

എന്നാല്‍ പാസ്‌പോര്‍ട്ടും ശമ്പള കുടിശ്ശികയും ലഭിക്കാനായി തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കിയപ്പോള്‍ തന്റെ കരാര്‍ രേഖയില്‍ മറ്റാരോ തന്റെ ഒപ്പിട്ടതായി ശ്രദ്ധയില്‍പ്പെട്ടതായും ഇവര്‍ പറയുന്നു. എത്രയും പെട്ടന്ന് തനിക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷമാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നും യുവതി പറയുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!