ബഹ്‌റൈനില്‍ ഇന്ത്യന്‍ ലേഡി ഡോക്ടര്‍ക്ക് 1,000 ദിനാര്‍ പിഴ

മനാമ: ഇന്ത്യന്‍ ലേഡി ഡോക്ടര്‍ക്ക് കോടതി 1000 ദിനാര്‍ പിഴചുമത്തി. ലൈസന്‍സില്ലാതെ മരുന്ന് ഇറക്കുമതി ചെയ്ത കേസിലാണ് ഡോക്ടര്‍ക്ക് പിഴചുമത്തിയത്. നേരത്തെ ഇതെ ഡോക്ടര്‍ അനധികൃത ഗര്‍ഭഛിദ്രം നടത്തിയ കേസില്‍ അകപ്പെടുകയും മതിയായ രേഖകളില്ലാത്തതിനാല്‍ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു.

11 ഒന്ന് വര്‍ഷമായി ഇവിടെ ഗൈനക്കോളജി വിഭാഗത്തില്‍ ജോലിചെയ്തുവരികയാണ് ഡോക്ടര്‍. ഇവര്‍ക്കെതിരെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

വിധിക്കെതിരെ ഡോക്ടര്‍ ഹൈക്രിമിനല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.