ബഹ്‌റൈനില്‍ മലയാളി യുവതി ജീവനൊടുക്കിയ നിലയില്‍

മനാമ: മലയാളി യുവതി താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ചാപ്പാറ കൊച്ചപ്പിള്ളി ജോസിന്റെ മകള്‍ ജിനി ജോസ് കൊച്ചപ്പിള്ളി(30)ആണു മരിച്ചത്. ഇവര്‍ അദ്‌ലിയയിലെ പ്രമുഖ റസ്റ്റോറന്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് ആന്റണി നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്നു.

ഏഴുമാസം മുമ്പാണ് ജിനി ബഹ്‌റൈനില്‍ എത്തിയത്. ജീവനൊടുക്കുകയാണെന്ന് കൂടെ ജോലി ചെയ്യുന്നവരെയും ബഹ്‌റൈനിലെ ബന്ധുവിനെയും വിളിച്ചു പറഞ്ഞിരുന്നു. ബഹ്‌റൈനിലുള്ള സഹോദരന്റെ ഭാര്യയുള്‍പ്പെടെയുള്ളവര്‍ ജിനി താമസിക്കുന്ന ഗുദൈബിയയിലെ ഫ്‌ളാറ്റിലെത്തിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്താണ് ഇവര്‍ അകത്തു കയറിയത്. നാലു മക്കളുണ്ട്.