ബഹ്‌റൈനില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി

മനാമ: ചികിത്സയിലിരിക്കെ കണ്ണൂര്‍ സ്വദേശി നിര്യാതനായി. കണ്ണൂര്‍ കൂടാളി സ്വദേശി നാരായണന്‍ പാരിക്കല്‍(61) ആണ് നിര്യാതനായത്. രക്തസമ്മര്‍ദം അധികരിച്ചതിനെ തുടര്‍ന്ന് കിങ് ഹമദ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 30 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ പ്രവാസിയാണ്. 18 വര്‍ഷമായി ബഹ്‌റൈന്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്തുവരികയായിരുന്നു.

കുടുംബത്തോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. ഭാര്യ: പ്രമിത. മക്കള്‍: നീമ നാരായണന്‍(യുഎഇ എക്‌സ്‌ചോഞ്ച്), നീത നാരായണന്‍(ബഹ്‌റൈന്‍ മോട്ടോഴ്‌സ് കമ്പനി). മരുമകന്‍: രഗില്‍രാജ്(അല്‍ ജനാദ്‌രിയ കണ്‍സ്ട്രക്ഷന്‍ കമ്പനി). സഹോദരന്‍ മോഹനന്‍(ബഹ്‌റൈന്‍).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.