Section

malabari-logo-mobile

ബഹ്‌റൈനില്‍ ജുവനൈല്‍ പ്രായപരിധി ഉയര്‍ത്താനുള്ള നിര്‍ദേശം തള്ളി

HIGHLIGHTS : മനാമ: രാജ്യത്ത് ജുവനൈല്‍ നിയമങ്ങളുടെ പ്രായപരിധി 15 ല്‍ നിന്ന് 18 ആയി ഉയര്‍ത്താനുള്ള നിര്‍ദേശം നിയമനിര്‍ദേശ സമിതി തളളി. ജുവനൈല്‍ നിയമത്തിന്റെ ഉദ്ദേശ...

മനാമ: രാജ്യത്ത് ജുവനൈല്‍ നിയമങ്ങളുടെ പ്രായപരിധി 15 ല്‍ നിന്ന് 18 ആയി ഉയര്‍ത്താനുള്ള നിര്‍ദേശം നിയമനിര്‍ദേശ സമിതി തളളി. ജുവനൈല്‍ നിയമത്തിന്റെ ഉദ്ദേശത്തെ എതിര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിനിധി സഭയിലെ വിദേശകാര്യ-പ്രതിരോധമന്ത്രാലയങ്ങള്‍ നിര്‍ദേശം തള്ളിയത്.

ഐക്യരാഷ്ട്ര സംഘടനയുടെ ബാലാവകാശനിയമപ്രകാരം 16 മുതല്‍ 18 വയസ്സുവരെയുള്ള യുവാക്കള്‍ കുട്ടികളുടെ ഗണത്തില്‍ ഉള്ളവരാണെങ്കിലും ബഹ്‌റൈനില്‍ ഇവര്‍ക്ക് നിയമപരമായി മുതിര്‍ന്നവര്‍ക്കുള്ള പരിഗണനയാണ് ലഭിക്കുന്നതെന്നായിരുന്നു ഈ നിര്‍ദേശം മുന്നോട്ട് വെക്കാന്‍ ഇടയാക്കിയത്. എംപിയായ റൗആ അല്‍ ഹയ്കിയാണ് ഈ വാദം സമര്‍പ്പിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!