ബഹ്‌റൈനില്‍ അനധികൃത തൊഴിലാളികളെ നേര്‍വഴിക്ക് നടത്താന്‍ കൗണ്‍സിലിങ് നടപ്പിലാക്കുന്നു

Story dated:Thursday April 27th, 2017,05 22:pm

മനാമ: രാജ്യത്ത് അനധികൃത തൊഴിലാളികളെ നേര്‍വഴിക്ക് നയിക്കാനായി മുഹ്‌റഖ് പോലീസ് പുതിയ പദ്ധതി തയ്യാറാക്കുന്നു. കൗൺസലിങ്ങിലൂടെ അനധികൃത തൊഴിലാളികളെ നിയമവശങ്ങൾ ബോധ്യപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ച‍ർച്ചകൾ പുരോഗമിക്കുകയാണ്.

കൃത്യമായ ജോലിയും വരുമാനവുമില്ലാത്ത അനധികൃത തൊഴിലാളികൾ പിന്നീട് അക്രമത്തിലേക്ക് തിരിയാനും ക്രിമിനലുകളായി മാറാനുമുള്ള സാധ്യത മുൻനിർത്തിയാണ് പുതിയ പദ്ധതി. നാടുകടത്തലിനായി പിടികൂടി അധികൃതർക്ക് കൈമാറുന്നതിന് പകരം അനധികൃതമായി രാജ്യത്ത് തങ്ങുന്നതിലെ നിയമലംഘനം അവരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഹറഖ് പൊലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയ്‍ ഫവാസ് അൽ ഹസൻ പറഞ്ഞു.