ബഹ്‌റൈനില്‍ പകുതി പേരും തൊഴില്‍ മാറാന്‍ ആഗ്രഹിക്കുന്നവരെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്

മനാമ: രാജ്യത്ത് പകുതി പേരും തങ്ങളുടെ തൊഴില്‍ നിന്നും മാറി മറ്റ് തൊഴിലുകള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ബൈയ്ത് ഡോട്ട് കോമും, യുഗവും നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം പേരും തൊഴില്‍ മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

ബഹ്റൈനികളിൽ 40 ശതമാനവും ജോലി മാറാൻ ആഗ്രഹിക്കുന്നവരാണ്.
മേഖലകൾ മാറാൻ ആഗ്രഹിക്കുന്നവർ ലക്ഷ്യമിടുന്നത് എണ്ണ, വാതക, െപട്രോകെമിക്കൽ വ്യവസായ രംഗമാണ്.
അതാണ് ഏറ്റവും ആകർഷണീയമായ വ്യവസായ രംഗമെന്ന് സർവെ വ്യക്തമാക്കുന്നു. മെച്ചപ്പെട്ട ശമ്പളമാണ് ഇൗ തെരഞ്ഞെടുപ്പിെൻറ പ്രധാന ഘടകം. എന്നാൽ, ഇപ്പോൾ പഠിച്ചിറങ്ങിയ ബിരുദ ധാരികൾ ബാങ്കിങ്, ധനകാര്യ രംഗമാണ് ഏറ്റവും ആകർഷണീയ മേഖലയായി തെരഞ്ഞെടുക്കുന്നത്. ഫെബ്രുവരി 23നും മാർച്ച് ഏഴിനുമിടയിൽ നടത്തിയ സർവെയിൽ യു.എ.ഇ, സൗദി, കുവൈത്ത്,ഒമാൻ, ഖത്തർ, ബഹ്റൈൻ, ലബനാൻ, സിറിയ, ജോർഡൻ, ഇൗജിപ്ത്, മൊറോക്കോ, അൾജീരിയ, തുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പെങ്കടുത്ത്.
ബഹ്റൈനിൽ സർവെയിൽ പെങ്കടുത്ത 18ശതമാനം പേർ  നിലവിൽ തങ്ങൾ േജാലി ചെയ്യുന്ന മേഖലയിൽ പൂർണ അസംതൃപ്തരാണെന്ന് പറഞ്ഞു. 16 ശതമാനം ചില പ്രശ്നങ്ങളും അസംതൃപ്തിയുമുണ്ടെന്ന് പറഞ്ഞവരാണ്. 17 ശതമാനം പറഞ്ഞത് തങ്ങൾ പൂർണ തൃപ്തരാണെന്നാണ്. 28 ശതമാനം പേർ ശരാശരി സംതൃപ്തി രേഖപ്പെടുത്തി. 21ശതമാനം പേർക്ക് നിരാശയോ സംതൃപ്തിയോ ഇല്ല.