ബഹ്‌റൈനില്‍ ഇന്ത്യക്കാര്‍ക്ക് തത്സമയ വിസ

മനാമ: യു.എസ്, യു.കെ. വിസയുള്ള ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനില്‍ തത്സമയ വിസ ലഭ്യമാക്കുമെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫ അറിയിച്ചു. ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) സംഘടിപ്പിച്ച ബഹ്‌റൈന്‍ ഇന്ത്യ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതാനും വര്‍ഷങ്ങളായി യൂറോപ്യന്‍രാജ്യങ്ങളില്‍ നിന്നും ഒട്ടേറെ ഇന്ത്യക്കാരാണ് ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് ബഹ്‌റൈനില്‍ തത്സമയ വിസ ലഭ്യമാക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കുമെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.