ബഹ്‌റൈനില്‍ ഇന്ത്യന്‍ സ്‌കൂള്‍ പേരന്റ്‌സ് മൊബൈല്‍ ആപ് പുറത്തിറക്കി

മനാമ: രാജ്യത്തെ ഇന്ത്യക്കാര്‍ തങ്ങളുടെ മക്കളുടെ സ്‌കൂള്‍ സംബന്ധമായ വിശദ വിവരങ്ങള്‍ രക്ഷിതാക്കളില്‍ എത്തിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ പേരന്‍സ് മൊബൈല്‍ ആപ് പുറത്തിറക്കി. ഇന്ത്യന്‍ സ്‌കൂള്‍ ബഹറിന്‍  പേരന്റ്‌സ് ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഐഫോണുകളിലും, ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളിലും ഡൌണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്.

ഇന്ത്യന്‍ സ്‌കൂളുമായി ബന്ധപ്പെട്ട അറിയിപ്പുകളും വാര്‍ത്തകളും സര്‍ക്കുലറുകളും ഇമെയിലുകളും എസ്. എം.എസുകളും ഈ ആപ്പ് വഴി ലഭിക്കുന്നു. ഇന്ത്യന്‍ സ്‌കൂള്‍ പേരന്റ്‌സ് പോര്‍ട്ടലിന്റെ  മൊബൈല്‍ വേര്‍ഷനാണ് ഈ ആപ് പ്രദാനം ചെയ്യുന്നത്.

ഇന്ത്യന്‍ സ്‌ക്കൂള്‍ പേരന്റ്‌സ് പോര്‍ട്ടലിന്റെ   ഉപയോഗിക്കുന്ന അതെ യൂസര്‍ നെയിമും  പാസ് വേര്‍ഡും   ഈ ആപ്പിനും ഉപയോഗിക്കാം. പാസ് വേര്‍ഡ് അറിയില്ലെങ്കില്‍ സ്‌കൂള്‍ പോര്‍ട്ടലിലെ   ലിങ്കില്‍ ക്ലിക് ചെയ്തു സ്വയം പാസ്വേര്‍ഡ് ഉണ്ടാക്കാം. അങ്ങനെ പാസ് വേര്‍ഡ്  ഉണ്ടാക്കുമ്പോള്‍ രക്ഷിതാക്കളുടെ ഈമെയിലില്‍ നിര്‍ദേശം ലഭിക്കും. ഇന്ത്യന്‍ സ്‌കൂളില്‍ നേരത്തെ രക്ഷിതാക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള  ഈമെയിലിലേക്കാണ് വിവരങ്ങള്‍ അയക്കുക.

രക്ഷിതാക്കളുമായുള്ള സുഗമവും ഫലപ്രദവുമായ ആശയ വിനിമയമാണ് ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്നു ഇന്ത്യന്‍  സ്‌കൂള്‍ ചെയര്‍മാന്‍  പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു.

ഇന്ത്യന്‍ സ്‌കൂള്‍ പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ വിവരങ്ങളും തത്സമയം തന്നെ ഈ ആപ്പിലേക്കും എത്തുമെന്ന്  ഇന്ത്യന്‍ സ്‌ക്കൂള്‍ എക്‌സിക്യൂട്ടീവ് അംഗം (ഐ.ടി)  സജി ആന്റണി പറഞ്ഞു.
പ്‌ളേ സ്റ്റോറിലും  ആപ് സ്റ്റോറിലും Indian School Bahrain എന്ന് സേര്‍ച്ച് ചെയ്ത്  ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാം.

ഇപ്പോള്‍ പേരന്റ്‌സ് പോര്‍ട്ടലില്‍ ലഭിക്കുന്ന  പഠന കുറിപ്പുകള്‍ ഈ ആപ്പിലും  ലഭ്യമാക്കാനുള്ള ശ്രമം നടന്നു വരുന്നതായി ഐടി ചുമതല വഹിക്കുന്ന സജി ആന്റണി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ സ്‌കൂള്‍ ഐ ടി വിഭാഗമവുമായി ഈമെയിലിലോ  (ഇമെയില്‍ വിലാസം :   it@indianschool.bh ) ഐ ടി യുടെ ചുമതല വഹിക്കുന്ന സജി ആന്റണിയുമായി ഫോണിലോ ബന്ധപ്പെടുക :  39691959
വെബ്സൈറ്റ് വിലാസം : http://www.indianschool.bh