ബഹ്‌റൈനില്‍ ഇന്ത്യന്‍ വ്യാപാരിയെ ആക്രമിച്ചു കവര്‍ച്ച; പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ

മനാമ: ഇന്ത്യന്‍ വ്യാപാരിയെ ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ നാലുപേര്‍ക്ക് അഞ്ചു വര്‍ഷം തടവും ശിക്ഷയും വിധിച്ചു. പാക്കിസ്ഥാന്‍ സ്വദേശികളാണ് ഇന്ത്യന്‍ വ്യാപാരിയെ ആക്രമിച്ചു 2000 ദിനാറിന്റെ ആഭരണം കവര്‍ച്ച ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച് 28 ന് മനാമയിലെ ജ്വല്ലറിയില്‍ നിന്നും മകള്‍ക്കായി ആഭരണം വാങ്ങി വരുമ്പോളായിരുന്നു 59കാരനായ ബിസിനസുകാരന്‍ ആക്രമിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണു പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.