ബഹ്‌റൈനില്‍ ഇന്ത്യന്‍ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മനാമ: ഇന്ത്യന്‍ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മഷാവില്‍ അല്‍ അബ്‌റാജ് എന്ന സ്ഥാപനത്തിലെ ബ്രെഡ് മേക്കറായി ജോലി ചെയ്തുവരികയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഇസ്ലാം ഖാന്റെ(58) മൃതദേഹമാണ് കണ്ടെത്തിയത്.

ജബ്ലത് അല്‍ ഹബ്ഷി എന്ന സ്ഥലത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ നാലു ദിവസമായി കാണാനില്ലായിരുന്നു. ഇതെ തുടര്‍ന്ന് ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേണം ആരംഭിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles