ബഹ്‌റൈനിലെ 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറാന്‍ തടവിലാക്കി

Story dated:Monday April 10th, 2017,03 00:pm

മനാമ: ബഹ്‌റൈനില്‍ നിന്നും മത്സ്യബന്ധന്തതിന് പോയ 25 ഇന്ത്യക്കാരെ ഇറാന്‍ നാവിക സേന പിടികൂടി തടവിലാക്കിയതായി റിപ്പോര്‍ട്ട്. സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരിലാണ് ഇവര്‍ പിടിയിലായതെന്നാണ് സൂചന. ഇവര്‍ സഞ്ചരിച്ചിരുന്ന അഞ്ചു മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവര്‍ കന്യാകുമാരി സ്വദേശികളാണെന്നാണ് സൂചന.

അതെസമയം തങ്ങള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ പിടികൂടുകയായിരുന്നെന്നും തൊഴിലാളികള്‍ പറഞ്ഞു. തങ്ങളെ ഭക്ഷണവും വെള്ളവും നല്‍കാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇവര്‍ രാജ്യാന്തര മത്സ്യത്തൊഴിലാളി സംഘടനയെ അറിയിച്ചു. ഇവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും പ്രാദേശിക ഭാഷയില്‍ തയ്യാറാക്കിയ രേഖകളില്‍ അധികൃതര്‍ നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചതായും പറയുന്നു.

അതിനിടെ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ബഹ്‌റൈനിലെ സ്‌പോണ്‍സര്‍ ഇടപെടുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.