Section

malabari-logo-mobile

ബഹറൈനില്‍ തെരുവനായശല്യം രൂക്ഷം : വന്ധീകരണനീക്കവുമായി മുനിസിപ്പാലിറ്റി

HIGHLIGHTS : മനാമ : തെരുവുനായ ശല്യം രൂക്ഷമായതോടെ അവ നിയന്ത്രിക്കാന്‍ മാസ്റ്റര്‍ പ്ലാനുമായി മുനിസിപ്പാലിറ്റി.

മനാമ : തെരുവുനായ ശല്യം രൂക്ഷമായതോടെ അവ നിയന്ത്രിക്കാന്‍ മാസ്റ്റര്‍ പ്ലാനുമായി മുനിസിപ്പാലിറ്റി. അനിയന്ത്രിതമായി തെരുവുനായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് പുതിയ പദ്ധതിയുമായി അധികാരികള്‍ രംഗത്തെത്തിയിരിക്കുന്നത്. നഗരവികസനമന്ത്രാലയമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

റെസിഡന്‍ഷ്യല്‍ മേഖലകളിലും കൃഷിയിടങ്ങളിലും അലഞ്ഞ് തിരിഞ് നടക്കുന്ന തെരുവനായ്ക്കളെ കണ്ടെത്തുകയും അവയെ വന്ധീകരക്കുകയും ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

sameeksha-malabarinews

ഇതിനായി സര്‍ക്കാര്‍ മേഖലയിലുളള മൃഗാശുപത്രികള്‍ക്ക് പുറമെ, സ്വകാര്യ മേഖലയിലുള്ള മൃഗാശുപത്രികളെയും സഹകരിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.

പിടികൂടന്ന തെരുവ് നായക്കളെ ഇത്തരം സെന്ററുകളിലെത്തിച്ച് വന്ധീകരണ ശസ്ത്രക്രിയ നടത്താനണ് പരിപാടി. ഇതിലൂടെ ഇവയുടെ പ്രജനനം നിയന്ത്രിക്കുകയും അതുവഴി തെരുവ് നായക്കളെ ഇല്ലാതാക്കാനാകുമെന്നുമാണ് അധികൃതര്‍ കരുതുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!