ബഹ്‌റൈനില്‍ ഇമാമിന്റെ കൊല;പ്രതി നേരത്തെ ബ്ലാക് ലിസ്റ്റിലുള്ളയാള്‍

മനാമ: ബഹ്‌റൈനിയായ പള്ളി ഇമാമിനെ വെട്ടി നുറുക്കി പ്ലാസ്റ്റിക് ബാഗിലാക്കിയ പ്രതി നേരത്തെ ബ്ലാക് ലിസ്റ്റില്‍ പെട്ടയാളെന്ന് പോലീസ്. പ്രതിയായ മൊയ്ദിന്‍ എന്ന മുപ്പത്തിഞ്ചുകാരന്‍ നേരത്തെ ബംഗ്ലാദേശ് ഗവണ്‍മെന്റ് ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ പ്രതിയാണെന്ന് കണ്ടെത്തി.

കൊല്ലപ്പെട്ട ഇമാം അബ്ദുള്‍ ജലീല്‍ ഹൂദിയും പ്രതിയും ഒരെ പളളിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പ്രതിയുടെ ചില പ്രവൃത്തികള്‍ക്കെതിരെ ഇമാം പരാതിപ്പെട്ടിരുന്നു. ഇതിലുള്ള വിദ്വേഷം വെച്ചാണ് പ്രതി ഇമാമിനെ കൊലപ്പെടുത്തിയത്.

തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ ഇമാമിനെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌ക്രാപ്പ് യാര്‍ഡില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.