ബഹ്‌റൈനില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ച വീഡിയോ പ്രചരിപ്പിച്ച പ്രവാസി വേലക്കാരി അറസ്റ്റില്‍

മനാമ: മനാസിക വൈകല്യമുള്ള കുട്ടിയെ പീഡനത്തിനിരയാക്കി വീഡിയോ പ്രചരിപ്പിച്ച വീട്ടുവേലക്കാരി അറസിറ്റിലായി. സംഭവത്തില്‍ ഏഷ്യക്കാരിയായ യുവതിയാണ് അറസിറ്റിലായിരിക്കുന്നത്.

കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോവുകയും തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതിനിടയിലാണ് വേലക്കാരി കാറില്‍ വെച്ച് പീഡിപ്പിച്ചത്.

കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.