Section

malabari-logo-mobile

ബഹ്‌റൈനില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഉപഭോക്താവിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സംഗീത ഉപകരണം വാങ്ങിയ വിദേശിക്ക് മൂന്ന് വര്‍ഷം തടവ്

HIGHLIGHTS : മനാമ: ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ വെയ്റ്റര്‍ ഉപഭോക്താവിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സംഗീത ഉപകരണം വാങ്ങിയ സംഭവത്തില്‍ കുടുങ്ങി. ഈ കേസില്‍ ഇന്റോനേ...

മനാമ: ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ വെയ്റ്റര്‍ ഉപഭോക്താവിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സംഗീത ഉപകരണം വാങ്ങിയ സംഭവത്തില്‍ കുടുങ്ങി. ഈ കേസില്‍ ഇന്റോനേഷ്യക്കാരനായ മുപ്പൊത്തൊന്നു കാരന് മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ എത്തിയ ഫിലിപ്പേന്‍കാരനും ബഹ്‌റൈനിയും ബില്ല് അടയ്ക്കാനായി ഇവരുടെ ക്രെഡിറ്റ്കാര്‍ഡ് വെയ്റ്ററായ യുവാവിന് നല്‍കുകയായിരുന്നു. എന്നാല്‍ യുവാവ് ഈ കാര്‍ഡ് ഉപയോഗിച്ച് തന്ത്രപരമായി 500 ദിനാര്‍ വിലവരുന്ന സംഗീത ഉപകരണം വാങ്ങുകയായിരുന്നു.

sameeksha-malabarinews

അക്കൗണ്ടില്‍ നിന്ന് പണം പോയതോടെ ഇവര്‍ പരാതി നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയത് ഹോട്ടലിലെ വെയ്റ്ററായ യുവാവാണെന്ന് കണ്ടെത്തുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!