ബഹ്‌റൈനില്‍ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഹൂറ ഭാഗത്ത് മയക്ക് മരുന്ന് റാക്കറ്റ് സജീവം

മനാമ: രാജ്യത്ത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന ഹൂറ ഭാഗത്ത് മയക്ക് മരുന്ന് റാക്കറ്റ് സജീവമെന്ന് പോലീസ്. കഴിഞ്ഞ ദിവസം ഹൂറയില്‍ 18 കാരന്റെ മരണത്തെ തുടര്‍ന്ന് പോലീസ് ഇവിടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഈ ഭാഗത്ത് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായ് നിരവധി പരാതികളാണ് അധികൃതര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

മയക്ക് മരുന്നിനോടൊപ്പം തന്നെ ലഹരി ലഭിക്കാനായി വിവിധ കെമിക്കലുകളും യുവാക്കള്‍ ഉപയോഗിച്ച് വരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം ഇവിടെ കൊല്ലപ്പെട്ട അബ്ദുള്ള ഹുമൈദയും കൂട്ടുകാരും ഇതുപോലെയുള്ള ലഹരി റാക്കറ്റില്‍ പെട്ടവരാണെന്ന് സംശയിക്കുന്നുണ്ട്.

ഇവിടെ അടുത്തുള്ള ആന്‍ഡലസ് ഗാര്‍ഡനില്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ മയക്ക് മരുന്ന് കൈമാറ്റങ്ങള്‍ നടക്കുന്ന പ്രധാന ഇടമാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിട്ടുണ്ട്.