ബഹ്‌റൈനില്‍ കനത്ത ചൂട്;46 ഡിഗ്രി കടന്നു

Story dated:Sunday July 9th, 2017,05 45:pm

മനാമ: രാജ്യത്ത് കനത്ത ചൂട് തുടരുന്നു. വേനല്‍ കനത്തതോടെ ചൂട് 46 ഡിഗ്രി എത്തിയതായി കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. നിലവിലെ ചൂട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. കഴിഞ്ഞവര്‍ഷം ഇതെ സമയം അനുഭവപ്പെട്ടത് 41.7 ഡിഗ്രി ചൂടാണ്.

അതെസമയം വരാനിരിക്കുന്ന ദിവസങ്ങളില്‍ ചൂട് 40 ഡിഗ്രിയിലേക്ക് താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.