ബഹ്‌റൈനിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ 90 ശതമാനവും ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമകള്‍

മനാമ: രാജ്യത്തെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 90 ശതമാനം ജീവനക്കാരും ജീവിത ശൈലി രോഗങ്ങള്‍ പിടിപെട്ടവരെന്ന് സര്‍വേ റിപ്പോര്‍ട്ട്. ‘നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക’ എന്ന ക്യാമ്പെയിനിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം മുന്‍കൈയെടുത്ത് നടത്തിയ സര്‍വ്വേയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവിരം പുറത്ത് വന്നിരിക്കുന്നത്.

ഭൂരിപക്ഷം ആളുകളും അമിതവണ്ണം, ദുര്‍മേദ്ദസ്, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിരക്ക്, രക്തസമ്മര്‍ദ്ധം എന്നിവ ഉള്ളവരാണെന്നാണ് സര്‍വ്വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്ത് അമ്പതിനായരത്തോളം സര്‍ക്കാര്‍ ജീവനക്കാരുണ്ട്. ഇതില്‍ റാന്‍ഡം സര്‍വ്വേയ്ക്ക് വിധേയരാക്കിയത് ഏഴായിരം പേരെയാണ്.

ഈ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2010 മുതല്‍ ആരംഭിച്ച ഹൃദയത്തെ സംരക്ഷിക്കുക എന്ന ക്യാമ്പെയിന്‍ കൂടുതല്‍ ശക്തമാക്കി രാജ്യത്തെ ജീവനക്കാരുടെ ആരോഗ്യ പരിപാലനത്തിന് കൂടുതല്‍ പദ്ധതികള്‍ക്ക് ഒരുങ്ങുകയാണ് മന്ത്രാലയം.