Section

malabari-logo-mobile

ബഹ്‌റൈന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ്;തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ പിഴ നല്‍കേണ്ടിവരും

HIGHLIGHTS : മനാമ: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ബഹ്‌റൈന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റിന്റെ...

മനാമ: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ബഹ്‌റൈന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നറിയിപ്പ്. വിവരങ്ങള്‍ തെറ്റായില്‍ നല്‍കിയാല്‍ 5,000 ദിനാറായിരിക്കും പിഴ അടക്കേണ്ടതായി വരിക. ഇക്കാര്യങ്ങള്‍ അടുത്താഴ്ച ചേരുന്ന പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും.

അതെസമയം സ്വദേശികള്‍ക്ക് ദന്ത ചികിത്സ, പ്രസവ ചികിത്സ തുടങ്ങി 17 ഓളം വിഭാഗങ്ങിളില്‍ നല്‍കുന്ന ചികിത്സ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ വിദേശികള്‍ളുടെ ഇന്‍ഷുറന്‍സ് ചിലവുകള്‍ക്ക് പണം അടയ്‌ക്കേണ്ടിവരും. വിദേശികള്‍ അവരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസ് എല്‍എംആര്‍എ വഴി റസിഡന്‍സ് വിസ അടയ്ക്കുന്ന സമയത്തും പുതുക്കുന്ന സമയത്തുമാണ് അടയ്‌ക്കേണ്ടത്.

sameeksha-malabarinews

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അടുത്ത വര്‍ഷം ആരംഭത്തോടെ തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!