Section

malabari-logo-mobile

വൈദ്യപരിശോധന പാസായാല്‍ മാത്രം ഇനി ബഹ്‌റൈനില്‍ ജോലി ചെയ്യാം

HIGHLIGHTS : മനാമ: രാജ്യത്ത് തൊഴില്‍ വിസയില്‍ എത്തുന്നവര്‍ക്ക് ജോലി ഉറപ്പാക്കാന്‍ ഇനി കര്‍ശന വൈദ്യപരിശോധന പാസകണം. ഇതില്‍ പരാജയപ്പെടുന്നവര്‍ നാട്ടിലേക്ക് മാടങ്ങേ...

മനാമ: രാജ്യത്ത് തൊഴില്‍ വിസയില്‍ എത്തുന്നവര്‍ക്ക് ജോലി ഉറപ്പാക്കാന്‍ ഇനി കര്‍ശന വൈദ്യപരിശോധന പാസകണം. ഇതില്‍ പരാജയപ്പെടുന്നവര്‍ നാട്ടിലേക്ക് മാടങ്ങേണ്ടി വരും. സാംക്രമിക രോഗാണുക്കളെ കണ്ടെത്തുന്നതിനുള്ള ബയോമെട്രിക് റജിസ്‌ട്രേഷന്‍, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി ഉള്‍പ്പെടെയുള്ള വിശദമായ രക്തപരിശോധന തുടങ്ങിയവയുടെ പരിശോധനകളാണ് നടത്തുക.

ഇതുവരെ തുടര്‍ന്നു വന്നിരുന്ന ശാരീരിക-എക്‌സറേ പരിശോധനകള്‍ക്കു പകരമായാണ് ഇപ്പോള്‍ ഈ പരിശോധനകള്‍ നടത്തുന്നത്. ഓരോ തൊഴിലിന്റെയും സ്വഭാവം അനുസരിച്ചു പരിശോധന കൂടുതല്‍ കര്‍ശനമാകും. ഉദാഹരണത്തിന് ആരോഗ്യം, പ്രാഥമിക വിദ്യഭ്യാസം, ഭക്ഷ്യവിഭവങ്ങളുടെ വിതരണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യാന്‍ മുകളില്‍ പറഞ്ഞ ടെസ്‌ററുകള്‍ക്ക് പുറമെ ക്ഷയരോഗം ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്ന പരിശോധനകള്‍ നടത്തും. രാജ്യത്തെത്തി 48-72 മണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കിയിരിക്കണം. ഇതിനായി പരിശോധന കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

sameeksha-malabarinews

പരിശോധനകള്‍ സ്റ്റാന്‍ഡേഡ്, പ്രീമിയം എന്നിങ്ങനെ രണ്ടുതരമാണ്. സ്റ്റാന്റേഡിന്റെ ഫീസ് 20 ദിനാര്‍(ഏകദേശം 3390 രൂപ). അതെസമയം പരിശോധനകളുടെ എണ്ണം അനുസരിച്ച് പ്രീമിയത്തിന്റെ നിരക്കിലും മാറ്റമുണ്ടായിരിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!