ബഹ്‌റൈനില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

മനാമ: മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിലായി. 4,000 ബഹ്‌റൈന്‍ ദിനാര്‍ വിലവരുന്ന മയക്കുമരുന്നുമായാണ് ഏഷ്യന്‍ യുവാവ് അറസ്റ്റിലായത്. ജുഫൈറില്‍ രഹസ്യ പോലീസ് ഓഫീസര്‍ക്ക് 2 കിലോഗ്രാം മയക്കുമരുന്ന് വില്‍പ്പന നടത്താനെത്തിയപ്പോഴാണ് യുവാവ് പിടിയിലായത്. പോലീസ് ഒരുക്കിയ കെണിയില്‍ മുപ്പതുകാരനായ യുവാവ് വീഴുകയായിരുന്നു.

പ്രതിയെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ആഗസ്ത് 20 ന് കോടതി കേസ് പരിഗണിക്കും. പോലീസ് ആവശ്യപ്പെട്ടതു പ്രകാരം രണ്ടു വിലയ ബാഗുകളില്‍ മയക്കുമരുന്നുമായി എത്തിയ യുവാവിനെ ജുഫൈറില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു. അനധികൃതമായി മയക്കുമരുന്ന് കൈവശം വച്ചതിനും വിറ്റഴിച്ചതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.