Section

malabari-logo-mobile

ബഹ്‌റൈനില്‍ പ്രവാസി തൊഴില്‍ വിസാ വിതരണത്തില്‍ വന്‍ വര്‍ധനവ്

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ പ്രവാസികളുടെ വിസയുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി എല്‍.എം.ആര്‍.ഏ(ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിറ്റി) റിപ്പോര്‍ട്ട്...

മനാമ: ബഹ്‌റൈനില്‍ പ്രവാസികളുടെ വിസയുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി എല്‍.എം.ആര്‍.ഏ(ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിറ്റി) റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2017 ലെ ആദ്യമാസങ്ങളിലെ കണക്കാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ നിര്‍മാണ മേഖലയിലുള്ള വിസക്കാരുടെ എണ്ണത്തില്‍ വര്‍ധനവുള്ളതായി സൂചിപ്പിക്കുന്നു. രാജ്യത്ത് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. അതെസമയം വിദേശികള്‍ക്കുള്ള തൊഴില്‍വിസാ വിതരണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നതാണ് എല്‍എംആര്‍ഏ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞവര്‍ഷം 93,891 വീട്ടുവേലക്കാര്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 99,417 എന്നായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിസ വിതരണം ചെയ്തിരിക്കുന്നത് കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ്. മൊത്തം വിതരണം ചെയ്ത വിസയില്‍ 40.1 ശതമാനം വരും ഇത്. ഹോള്‍സെയില്‍ റീട്ടെയില്‍ മേഖലയില്‍ ആകെ വിസയുടെ 16.4 ശതമാനം ഈ വര്‍ഷം രണ്ടാം പാദത്തില്‍ വിതരണം ചെയ്തു. എല്‍.എം.ആര്‍.ഏക്കു ലേബര്‍ ഫീസിനത്തില്‍ വര്‍ഷം തോറും ലഭിക്കുന്ന തുകയുടെ നല്ലൊരു ഭാഗം ലഭിക്കുന്നതും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിന്നുതന്നെയാണ്.

sameeksha-malabarinews

തൊഴിലെടുക്കുന്ന വിദേശീയരുടെ എണ്ണത്തില്‍ 4.8 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ആകെ വിതരണം ചെയ്ത പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ വിതരണം ചെയ്തത് 59,780 ആയിരുന്നെങ്കില്‍ ഇത്തവണ ഇത് 55,571 ആയി കുറഞ്ഞു. ഇതില്‍ 46,098 എണ്ണം തൊഴില്‍വിസയും 921 എണ്ണം നിക്ഷേപക വിസയും 8,552 എണ്ണം ആശ്രിതര്‍ക്കുള്ള വിസയുമാണ്. ഇതേ കാലയളവില്‍ പുതുക്കിയ വിസകളുടെ എണ്ണം 82,496 ആണ്. ഇതില്‍ 68,202 എണ്ണം തൊഴില്‍വിസയും  600 എണ്ണം നിക്ഷേകരുടേതും 52 എണ്ണം താല്‍ക്കാലിക വിസയും 13,642 ആശ്രിതരുടെ വിസയുമാണ്.

രാജ്യത്ത് കഴിഞ്ഞവര്‍ഷം ജോലി ചെയ്തിരുന്നത് ബഹ്‌റൈനികള്‍ 1,60,883 ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 1,56,782 ആയി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ജോലി ചെയ്യുന്ന വിദേശികള്‍ കഴിഞ്ഞവര്‍ഷം 5,82,407 എന്നതില്‍ നിന്നും ഈ വര്‍ഷം 6,10,510 ആയി വര്‍ദ്ധിച്ചിരിക്കുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!