ബഹ്‌റൈനില്‍ സര്‍ക്കാര്‍ സ്‌കൂളുകലില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ല

മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കു ഫീസ് ഏര്‍പ്പെടുത്തില്ല. വിദ്യഭ്യാസമന്ത്രി ഡോ.മജീദ് ബിന്‍ അലി നുഐമിയാണ് ഇക്കാര്യം അറിയിച്ചത്.

ബഹ്‌റൈനില്‍ ക്രമീകൃത വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചതിന്റെയും ആദ്യത്തെ ബഹ്‌റൈനി സ്‌കൂള്‍ നിര്‍മ്മിച്ചതിന്റെയും ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ സ്‌കൂളുകലില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദേശ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് വിദ്യഭ്യാസമന്ത്രി സൗജന്യ വിദ്യഭ്യാസം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.