ബഹ്‌റൈനില്‍ പൊതു സ്ഥലങ്ങളില്‍ ഇനി സൗജന്യ ഇന്റര്‍ നെറ്റ്

മനാമ: രാജ്യത്ത് ഇനി മുതല്‍ പൊതു ഇടങ്ങളില്‍ സൗജന്യ ഇന്റെര്‍നെറ്റ് സൗകര്യം ലഭിക്കും. ബാറ്റില്‍കോ ആണ് ഈ സൗകര്യം ജനങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. ഈ സൗജന്യ വൈഫൈ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു പോലെ ഉപോയഗിക്കാവുന്നതാണ്.

ബാറ്റില്‍കോയുടെ ഉപഭോക്താക്കള്‍ക്ക് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ എത്തുമ്പോള്‍ ഓട്ടോമാറ്റിക്കായി അവരുടെ ഡിവൈസുമായി കണകടാകും. എന്നാല്‍ മറ്റുള്ള ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാകണമെങ്കില്‍ ഇവരുടെ വെബ്‌പേജില്‍ പോയി വിശദമായ വിവരങ്ങള്‍ നല്‍കിയ ശേഷമായിരിക്കും ഈ സൗകര്യം ലഭിക്കുക.

സാക്കീറിലെ ഇന്റര്‍നാഷണല്‍ സര്‍ക്യട്ടിലും മുഹറഖിലെ സേഫ് മാളിലും ഇപ്പോള്‍ സൗജന്യ വൈഫൈ ലഭിക്കുന്നുണ്ട്.

അധികം താമസിയാതെ തന്നെ അണ്ടസാസ്ഗാര്‍ഡന്‍,പ്രിന്‍സ് ഖലീഫ പാര്‍ക്ക്, ടൂബ്ലി വാക് വേ, സാന്‍ഡിലെ അല്‍ എസ്റ്റിക്ഖ് ലാല്‍ വാക്‌വേ തടങ്ങിയ ഇടങ്ങളിലും സൗജന്യ വൈഫൈ കണക്ഷന്‍ ലഭിക്കുമെന്ന് ബാറ്റില്‍കോ ചെയര്‍മാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അറിയിച്ചു.

താമസിയാതെ രാജ്യത്താകെ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുമെന്നാണ് അധികൃതര്‍ നല്‍ക്കുന്ന വിവിരം.

Related Articles