ബഹ്‌റൈനില്‍ സൗജന്യ വിസ തൊഴിലുടമകള്‍ക്കെതിരെ പുതിയ ബില്‍

മനാമ: രാജ്യത്ത് സൗജന്യ വിസയ്ക്ക് കീഴിലുള്ള അനധികൃത ജീവനക്കാരെ നിയമക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷകള്‍ നടപ്പാക്കുന്നു. ഇക്കാര്യം സംബന്ധിച്ച് പ്രതിനിധി സഭയില്‍ ചൊവ്വാഴ്ച വാരാന്ത്യ സെഷനില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

എം പി അഡെല്‍ അല്‍ അസൂമിയും മറ്റ് എംപിമാരും സമര്‍പ്പിച്ച ബില്ലില്‍ ഇപ്പോഴും ശിക്ഷ ഇരട്ടിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പീനല്‍ കോഡില്‍ നിലവിലുള്ള ആറുമാസത്തെ തടവുശിക്ഷ ഒരു വര്‍ഷമാക്കാനും 4,000 ബഹ്‌റൈന്‍ ദിനാര്‍ ആയിരുന്ന പിഴ 8,000 ബഹ്‌റൈന്‍ ദിനാറായി ഉയര്‍ത്താനുമാണ് ബില്ലില്‍ പറയുന്നത്.