Section

malabari-logo-mobile

ബഹ്‌റൈനില്‍ നാലുപേരു വധശിക്ഷ ജീവപര്യന്തമാക്കി ഹമദ് രാജാവ്

HIGHLIGHTS : മനാമ: ഭീകരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ വധശിക്ഷ വിധിച്ച നാലുപേരുടെ ശിക്ഷയില്‍ ഇളവ്. ഇവരുടെ ശിക്ഷ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ജീവപര്യന്തമാക്...

മനാമ: ഭീകരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ വധശിക്ഷ വിധിച്ച നാലുപേരുടെ ശിക്ഷയില്‍ ഇളവ്. ഇവരുടെ ശിക്ഷ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ജീവപര്യന്തമാക്കി കുറച്ചു. മുഹമ്മദ് അബ്ദുല്‍ ഹുസൈന്‍ അഹമദ് അല്‍ മിത് ഗാവി, ഫാദില്‍ അല്‍ സയ്യാദ് അബ്ബാസ് ഹസന്‍ റാദി, അല്‍ സയദ് അലവി ഹുസയിന്‍ അലവി, മുബാറക് ആദില്‍ മുബാറക് മുഹന എന്നിവരുടെ വധശിക്ഷയാണ് രാജാവ് ഇളവ് വരുത്തി ഉത്തരവിട്ടത്.

പ്രതികള്‍ക്കെതിരെ കഴിഞ്ഞ ഡിസംബര്‍ 25 നാണ് സൈനിക കോടതി ആറുപേര്‍ക്ക് വധശിക്ഷയും ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തവും ഉള്‍പ്പെടെ പതിമൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ചത്.

sameeksha-malabarinews

എന്നാല്‍ തങ്ങളുടെ ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ സൈനിക വിചാരണകോടതിയില്‍ അന്തിമ അപ്പീലുകള്‍ സമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം വധശിക്ഷ വിധിച്ച ആറുപേരില്‍ നാലുപേരുടെ ശിക്ഷ ശരിവെച്ച് കോടതി ഉത്തരവിറക്കി. എന്നാല്‍ രാജാവിന്റെ തീരുമാന പ്രകാരമായിരിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന് കോടതി ആദ്യമേ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് രാജാവ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!