ബഹ്‌റൈനില്‍ ഞായറാഴ്ച മുതല്‍ ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ്

മനാമ: ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിന് ഞായറാഴ്ച മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് നേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അപേക്ഷകള്‍ സിത്രിയിലെ വ്യാവസായിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന എല്‍എംആര്‍എ ശാഖയിലാണ് സമര്‍പ്പിക്കേണ്ടത്.

ഇതെ തുടര്‍ന്ന് ഇതിന്റെ കാര്യങ്ങള്‍ വിലയിരുത്താനായി തൊഴില്‍ സാമൂഹികകാര്യ മന്ത്രി ജമീല്‍ ഹുമൈദാന്‍ ഈ ശാഖ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു.