ബഹ്‌റൈനില്‍ വൃത്തിയില്ലാതെ മാംസം വിറ്റാല്‍ പണികിട്ടും

മനാമ: രാജ്യത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ മാംസ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ആരോഗ്യമന്ത്രാലയം. തെരുവുകളില്‍ അനധികൃതമായി കച്ചവടം നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വ്യവസായ വാണിജ്യ ടൂറിസം വകുപ്പുകളുടെ ഉപഭോക്തൃ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ടാണ് നടപടികള്‍ സ്വീകരിക്കുന്നത്. അനധികൃതമായി കച്ചവടം നടത്തിയവരെ കണ്ടെത്തിയതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും പ്രാദേശിക വിപണികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.