ബഹ്‌റൈനില്‍ ഫിഷ് ടാങ്കില്‍ വീണ ഒന്നര വയസുകാരന്‍ മരിച്ചു

മനാമ: പിച്ചവെച്ച് നടക്കുന്നതിനിടെ അബദ്ധത്തില്‍ ഫിഷ് ടാങ്കില്‍ വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. ഒന്നര വയസ്സുള്ള സെയ്ദ് മഹമൂദ് സൈദ് അലിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ച കുട്ടിയുടെ അമ്മാവന്റെ വീട്ടില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍പ്പെട്ട കുട്ടയെ ഉടന്‍ തന്നെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണപ്പെട്ടത്.

Related Articles