ബഹ്‌റൈനില്‍ കെട്ടിടത്തിന് തീപിടിച്ച് നാല് പ്രവാസികള്‍ക്ക് പരിക്ക്

മനാമ:മനാമ ബംഗാളി ഗല്ലിയില്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തീപിടുത്തതില്‍ നാല് പ്രവാസികള്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീയണച്ചു.

രക്ഷപ്പെടുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റതാണെന്നാണ് വിവര. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.