ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തികവളര്‍ച്ചയില്‍ വന്‍കുതിപ്പുമായി ബഹറൈന്‍

മനാമ:  ജിസിസി രാജ്യങ്ങളില്‍ ഏറ്റവും വേഗതയേറിയ സാമ്പത്തികവളര്‍ച്ചനിരക്ക് ബഹറൈന്റേത്. രാജ്യത്തെ സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ ജിഡിപി നിരക്കില്‍ വേഗതയേറിയ വളര്‍ച്ചയാണ് ഉണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എണ്ണയിതര സാമ്പത്തിക മേഖലയിലും ശക്തമായ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ബഹറൈന്‍ എക്കണോമിക് ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ആദ്യ ത്രൈമാസ കണക്കനുസരിച്ച് 2016ലെ വളര്‍ച്ചാനിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3.2 ശതമാനം കൂടതലാണ്.
എണ്ണമേഖലയില്‍ നിന്നല്ലാതെ ടൂറിസം അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങള്‍ , വിദേശ നിക്ഷേപങ്ങള്‍ എന്നിവയാണ് വളര്‍ച്ചാനിരക്കിന്റെ വേഗതക്ക് കാരണമായിരിക്കുന്നത്.

Related Articles