ബഹ്‌റൈനില്‍ ഫാമിലിവിസ ഇനി 400 ദിനാര്‍ ശമ്പളമുള്ള പ്രവാസികള്‍ക്ക് മാത്രം

മനാമ:രാജ്യത്ത് ഇനിമുതല്‍ 400 ദിനാര്‍ പ്രതിമാസ വരുമാനമുള്ളവര്‍ക്ക് മാത്രമെ ഫാമിലി വിസ ലഭിക്കുകയുള്ളു. ഇതില്‍ കുറഞ്ഞ വരുമാനമുള്ളവര്‍ ഫാമിലി വിസക്ക് അപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ലഫ്.ജനറല്‍ ശൈഖ് റാഷിദി ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ ഉത്തരവിറക്കി.

എന്നാല്‍ ഇപ്പോള്‍ ഫാമിലി വിസയില്‍ ഇവിടെ കഴിയുന്നവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇനി അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ഉത്തരവ് ബാധകമായിരിക്കുക.