Section

malabari-logo-mobile

എക്‌സൈസ് നികുതി വര്‍ദ്ധന;ബഹ്‌റൈനില്‍ സിഗരറ്റ് വില്‍പ്പന കുത്തനെ താഴേക്ക്

HIGHLIGHTS : മനാമ: രാജ്യത്ത് സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചതോടെ സിഗരറ്റ് വില്‍പ്പനയില്‍ വന്‍ കുറവ്. എന്നാല്‍ കാര്‍ബണേറ്റഡ് പാനീയങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ

മനാമ: രാജ്യത്ത് സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചതോടെ സിഗരറ്റ് വില്‍പ്പനയില്‍ വന്‍ കുറവ്. എന്നാല്‍ കാര്‍ബണേറ്റഡ് പാനീയങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.

പുകയില, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവയ്ക്ക് നൂറു ശതമാനം നികുതിയം സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ക്ക് അമ്പത് ശതമാനം നികുതിയും ഉള്‍പ്പെടെ ആരോഗ്യത്തിന് ദോഷകരമായ 920 ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

sameeksha-malabarinews

പുകയില ഉല്‍പ്പന്നങ്ങളുടെ പുതിയ വില രേഖപ്പെടുത്തിയത് കാണുമ്പോള്‍ ആഗ്രഹമുണ്ടെങ്കിലും വാങ്ങാതെ തിരിച്ചുപോരെണ്ട അവസ്ഥയിലാണ് തങ്ങള്‍ക്കെന്ന് പുകവലി ശീലമാക്കിയ ചിലര്‍ വ്യക്തമാക്കി.

പതിവായി രണ്ട് മുതല്‍ മൂന്ന് പാക്കറ്റ് വരെ ദിവസവും വാങ്ങുന്നവര്‍ ഇപ്പോള്‍ അത് വെട്ടിച്ചുരുക്കി നിശ്ചിത എണ്ണത്തിലേക്ക് ഒതുക്കുയും ചിലര്‍ പൂര്‍ണമായി നിര്‍ത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ചില കടകളില്‍ സ്റ്റോക്കുള്ള ഉല്‍പ്പന്നങ്ങള്‍ പഴയ വിലയ്ക്കു തന്നെയാണ് വില്‍ക്കുന്നത്. നികുതി വര്‍ദ്ധന പ്രാബല്യത്തില്‍ വന്നതോടെ സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു എന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!