ബഹ്‌റൈനില്‍ തൊഴില്‍ നിര്‍ദേശം ലംഘിക്കുന്ന നിര്‍മാണ സൈറ്റുകള്‍ക്കും എന്‍ജിനിയറിങ് സ്ഥാപനങ്ങള്‍ക്കുമെനിരെ നടപടി

മനാമ: രാജ്യത്തെ തൊഴിലില്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന നിര്‍മ്മാണ സൈറ്റുകള്‍ക്കും എന്‍ജിനിയറിങ് സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കൗണ്‍സില്‍ ഫോര്‍ റെഗുലേറ്റിങ് ദ പ്രാക്ടീസ് ഓഫ് എന്‍ജിനിയറിങ് പ്രൊഫഷന്‍സ് (സി ആര്‍ പി ഇ പി) തീരുമാനിച്ചു. ഇതോടനുബന്ധിച്ച് പരിശോധനകള്‍ക്കായി വിവിധ സൈറ്റുകളില്‍ പരിശോധന നടത്തും. ഇവര്‍ എന്‍ജിനിയറ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്ക് അക്രഡിറ്റേഷന്‍ ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തും. ഇക്കാര്യം സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ ബാധകമായിരിക്കും.

ഇക്കാര്യത്തില്‍ എന്‍ജിനിയര്‍മാര്‍ ജോലി ചെയ്യുന്ന സൈറ്റുകളില്‍ നിര്‍ബന്ധമായും തങ്ങളുടെ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തുമെന്ന് സിആര്‍പിഇപി ചെയര്‍മാന്‍ അബ്ദുള്‍മജീദ് അല്‍ ഖസബ് വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തിയാല്‍ ഇവരോട് ഇന്‍സ്‌പെക്ടര്‍മാര്‍ ജോലി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടും. ഇക്കാര്യം കര്‍ശനമായി നടപ്പിലാക്കാന്‍ തന്നെയാണ് തീരുമാനം. സിആര്‍പിഇയില്‍ രജിസ്റ്റര്‍ ചെയ്യാത്ത എന്‍ജിനിയറിങ്ങ് സ്ഥാപനങ്ങള്‍ ജോലി ഏറ്റെടുക്കുന്നതും വിവിധ പ്രൊജക്ടുകളില്‍ ലൈസന്‍സ് ഇല്ലാത്ത എന്‍ജിനിയര്‍മാര്‍ ജോലി ചെയ്യുന്നതും തേര്‍ഡ് പാര്‍ട്ടി കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നതുമെല്ലാം തന്നെ നിയമലംഘനത്തില്‍പ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ നിയമലംഘനം നടത്തിയ നാല് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മൂന്ന് വര്‍ഷം വരെ വിലക്കാനോ, പൂര്‍ണമായി പൂട്ടിയിടിക്കാനും ഉള്ള അധികാരം സി ആര്‍ പി ഇ പിക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ പൊതുമേഖലയില്‍ ജോലി ചെയ്തുവരുന്ന എന്‍ജിനിയര്‍മാര്‍ക്ക് സിആര്‍പിഇപി നല്‍കുന്ന ലൈസന്‍സ് അവരുടെ വിരമിക്കല്‍ കാലാവധി വരെയോ രാജിവെക്കുന്നത് വരെയോ അല്ലെങ്കില്‍ സ്വകാര്യ മേഖലയിലേക്ക് മാറുന്നതുവരെയോ കാലാവധിയുള്ളതാണ്. എന്നാല്‍ സ്വകാര്യമേഖലയിലുള്ളവര്‍ എല്ലാവരും നിര്‍ബന്ധമായും ലൈസന്‍സ് പുതുക്കിയിരിക്കണം. സിആര്‍പിഇപിയില്‍ സ്വദേശികള്‍ക്ക് അംഗീകാരം ലഭിക്കാന്‍ എന്‍ജിനിയറിങ്ങില്‍ ബാച്ചിലര്‍ ബുരുദമോ തത്തുല്യ യോഗത്യതയോ നേടിയിരിക്കണം. ഇതിനുപുറമെ ഇവര്‍ മറ്റ് ജോലികൊളൊന്നും ചെയ്യാന്‍പാടില്ല. മാത്രവുമല്ല ഇവര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ ലഭിച്ച ആളാകാനും പാടില്ല. ഇത് പ്രവാസികള്‍ക്കും ബാധകമായിരിക്കും.

ബഹ്‌റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എന്‍ജിനിയറില്‍മാരില്‍ 71 ശതമാനവും പ്രവാസികളാണ്. അതെസമയം മറ്റ് മേഖലകളിലാണ് എന്‍ജിനിയറ്ങ്ങ് ബിരുദധാരികള്‍ ജോലി ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് ലൈസന്‍സ് ആവശ്യമില്ല.