പ്രവാസികള്‍ക്ക് താങ്ങാനാവതെ ബഹ്‌റൈനില്‍ വൈദ്യുതി ചാര്‍ജ്ജ്;പലരും കുടുംബത്തെ നാട്ടിലേക്കയക്കുന്നു

മനാമ: രാജ്യത്ത് വൈദ്യുതി ചാര്‍ച്ച് ഗണ്യമായി വര്‍ധിച്ചതോടെ പ്രവാസികള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പലരും കുടുംബത്തെ നാട്ടിലേക്ക് അയക്കുകയും അല്ലാത്തവര്‍ കുറഞ്ഞ നിരക്ക് ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് മാറുകയുമാണ് ചെയ്യുന്നത്. ഇതോടെ നഗര പ്രദേശങ്ങളിലെ പല ഫ്‌ളാറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.

വൈദ്യുതി ചാര്‍ജ്ജ് അടക്കം വാടക ഇനത്തില്‍ സ്വീകരിക്കുന്ന ഫ്‌ളാറ്റുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. കഴിഞ്ഞ വര്‍ഷം മാസത്തില്‍ നല്‍കിയിരുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ നല്‍കേണ്ട വൈദ്യുതി നിരക്ക്. ത്രീ ഫെയ്‌സ് ഉപഭോക്താക്കള്‍ക്ക് ഇതിലും കൂടുതല്‍ നിരക്ക് വരുന്നുണ്ട്.

വൈദ്യുതി നിരക്ക് ഇനിയും വര്‍ധിക്കുമെന്നിരിക്കെ ഇടത്തരക്കാരായ പ്രവാസികള്‍ക്ക് ഇത് കനത്ത ആഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത്. അതെസമയം പലകെട്ടിടങ്ങിളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോയത് ഈ മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.