ബഹ്‌റൈനില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വാങ്ങി വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

മനാമ: രാജ്യത്ത് നിലവാരം കുറഞ്ഞ വ്യാജ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ വ്യാജ ഇലക്ട്രോണിക് ഉപകരണങ്ങളാണ് വിപണിയില്‍ സജീവമായിരിക്കുന്നത്. ഇത്തരം വസ്ത്തുകള്‍ വാങ്ങി ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അയല്‍ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പെര്‍ഫ്യൂമുകള്‍, ഡിറ്റര്‍ജെന്റുകള്‍ തുടങ്ങിയവയാണ് വ്യാപകമായി മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്നത്.

ഉപഭോക്താക്കളുടെ പരാതിയില്‍ ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ കണ്ടെത്താനുള്ള നടിപടി സ്വീകരിച്ചതായാണ് സൂചന. ഇവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും പരിശോധനയുണ്ടാകും.