മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ശ്രമിച്ച വിദേശി ബഹ്‌റൈനില്‍ അറസ്റ്റില്‍

മനാമ: മയക്കുമരുന്ന് കൈവശം വെയ്ക്കുകയും വില്‍പ്പന നടത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവിത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഏഷ്യന്‍ സ്വദേശിയാണ് പിടിയിലായത്.

പ്രതിയില്‍ നിന്നും 51,000 ബഹ്‌റൈന്‍ ദിനാറും കറന്‍സി നോട്ടുകളും പിടിച്ചെടുത്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ കേണല്‍ അബ്ദുള്‍ അസിസ് അല്‍ റുമായി വെളിപ്പെടുത്തി. നിയമ നടപടികള്‍ സ്വീകരിച്ചതായും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അദേഹം കൂട്ടിച്ചേര്‍ത്തു.

പിടിയിലായ പ്രതിയുടെയും പിടിച്ചെടുന്ന മയക്കുമരുന്നിന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങളും ഡയറക്ടറേറ്റ് പുറത്തുവിട്ടിട്ടുണ്ട്.