Section

malabari-logo-mobile

ബഹ്‌റൈനില്‍ പുരുഷന്റെ വസ്ത്രം ധിരിച്ചാല്‍ സ്ത്രീക്കും സ്ത്രീയും വസ്ത്രം ധരിച്ചാല്‍ പുരുഷനും ശിക്ഷ

HIGHLIGHTS : മനാമ: രാജ്യത്ത് വസ്ത്രധാരണത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ മന്ത്രിസഭ തയ്യാറാകുന്നു. ഇതിന്റെ ഭാഗമായി എതിര്‍ ലിംഗരീതിയില്‍ വസ്ത്രം ധരിക്കുന്നവര...

മനാമ: രാജ്യത്ത് വസ്ത്രധാരണത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ മന്ത്രിസഭ തയ്യാറാകുന്നു. ഇതിന്റെ ഭാഗമായി എതിര്‍ ലിംഗരീതിയില്‍ വസ്ത്രം ധരിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിനെ പറ്റി പ്രതിനിധി സഭ ഈ ആഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ച നടത്തും.

എതിര്‍ ലിംഗക്കാരെ അനുകരിക്കുന്ന വസ്ത്രം ധരിക്കുന്നവര്‍ക്ക് തടവും പിഴയും ചുമത്തുന്നതിനെ കുറിച്ചാണ് ചൊവ്വാഴ്ച ചേരാനിരിക്കുന്ന യോഗത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

sameeksha-malabarinews

2015 ല്‍ എംപി ജമാല്‍ ദാവൂദ് അവതരിപ്പിച്ച ബില്ലില്‍ 1,000 ബഹ്‌റൈന്‍ ദിനാര്‍ വരെ പിഴയും ഒരു വര്‍ഷം ജിയില്‍ ശിക്ഷയും വിധിക്കുന്നതാണ് നിയമം. പൊതു സ്ഥലങ്ങളില്‍ പുരുഷന്റെ വസ്ത്രത്തെ അനുകരിച്ച് സ്ത്രീക്കും സ്ത്രീയുടെ വസ്ത്രം അനുകരിക്കുന്ന പുരുഷനും ഈ നിയമം ബാധകമായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!