ബഹ്‌റൈനില്‍ ഡെലിവറി ബൈക്കുകള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കണം;മുനിസിപ്പല്‍ കൗണ്‍സില്‍

മനാമ: രാജ്യത്ത് ബൈക്ക് യാത്രികര്‍ക്കിടയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡെലിവറി ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ക്യാമ്പയിന്‍ നടത്തണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.റെസ്റ്റോറന്റുകളിലെ ഡെലിവറി ബോയികള്‍ സഞ്ചരിക്കുന്ന ബൈക്കുകള്‍ പരക്കെ അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം.സതേണ്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഹമദ് അല്‍ അന്‍സാരിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരത്തില്‍ ബൈക്കുകള്‍ കാറിലും ഉണ്ടാക്കുന്ന പോറലുകളും മറ്റും പലപ്പോഴും വാഗ്വാദങ്ങള്‍ക്ക് ഇടയാക്കുകയും തുടര്‍ന്നുണ്ടാകുന്ന പരാതികള്‍ തങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതായും അദേഹം വ്യക്തമാക്കി.

ഡെലിവറി ബൈക്കുകള്‍ മറ്റ് ബൈക്ക് യാത്രക്കാര്‍ക്കും ഭീഷണിയാണെന്നും അല്‍സാരി പറഞ്ഞു. വളവുകളില്‍ പോലും അമിതവേഗതയിലാണ് പലരും സഞ്ചരിക്കുന്നതെന്നും പരാതി ഉള്ളതായും അദേഹം പറഞ്ഞു.

ഡെലിവറി ബൈക്കുകാര്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ട്രാഫിക്ക് പോലീസുകാര്‍ ശ്രദ്ധിക്കണമെന്നും അദേഹം പറഞ്ഞു. മറ്റ് ഡ്രൈവര്‍മാരെ പോലെ ഡെലിവറി ഡ്രൈവര്‍മാരും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും അദേഹം പറഞ്ഞു.

അതെസമയം ഈറ്റ് അറ്റ് ഹോം പലരും താല്‍പര്യപ്പെടുന്നതിനാല്‍ റെസ്റ്റോറന്റുകളിലെ സുഗമമായ പ്രവര്‍ത്തനത്തിന് ഡെലിവറി ഡ്രൈവര്‍മാര്‍ വഹിക്കുന്ന പങ്ക് വലുതാണ്.